തിരുവനന്തപുരം : പ്രളയ ദുരന്തത്തിൽ നിന്നും കരകയറുന്ന കേരളത്തിൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന ഈ വേളയിൽ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കു റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. കേരളത്തില്‍ വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ , ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
Also read : കേരളത്തിന് കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം
06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ
Post Your Comments