ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും സഹായം കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍, ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ തുടങ്ങിയവ കേന്ദ്രം കയറ്റി അയക്കും. 52 മെട്രിക് ടണ്‍ മരുന്ന് കേരളത്തിലേക്ക് അയച്ചു ഇതുകൂടാതെ 20 മെട്രിക് ടണ്‍ മരുന്ന് കൂടി നല്‍കും.
അതേസമയം 77,000 മൊബൈല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമെന്ന് കേന്ദ്രം അറിയിച്ചു. ഇനി എണ്ണായിരം മൊബൈല്‍ ടവര്‍ കൂടി ശരിയാക്കും.
read also : ദുരന്തനിവാരണത്തിന് കേന്ദ്രസഹായം ആവശ്യാനുസരണം
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥിതി സാധാരണനിലയിലായകും വരെ സേനകള്‍ കേരളത്തില്‍ തുടരുമെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.
Post Your Comments