KeralaLatest News

ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ സ്ഥലം നൽകി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജനും വേണ്ടി കരുതിവെച്ച

പയ്യന്നൂര്‍: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥിനിയായ സ്വാഹയാണ് അൻപത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്‌തത്‌.

കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ സ്ഥലമാണ് വിദ്യാത്ഥിനി സംഭാവന ചെയ്‌ത. കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂള്‍ അധികൃതരെയാണ് അറിയിച്ചത്. അച്ഛന്‍ ശിവശങ്കരനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച്‌ അനുവാദം നല്‍കിയിട്ടുണ്ട്.

ALSO READ: വീടുകൾ പൂർണമായി നശിച്ചവർക്ക് പ്രകൃതിദത്തമായി വീടുകൾ വയ്ക്കാൻ സഹായിക്കുമെന്ന് നടി രോഹിണി

പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിലെ അറിയപ്പെടുന്ന ചെസ്സ് താരമാണ്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button