Latest NewsCinemaNews

വീടുകൾ പൂർണമായി നശിച്ചവർക്ക് പ്രകൃതിദത്തമായി വീടുകൾ വയ്ക്കാൻ സഹായിക്കുമെന്ന് നടി രോഹിണി

വീട് നഷ്ടപ്പെട്ടവർക്ക് ഒരു നിർദേശവും ആയി വന്നിരിക്കുകയാണ് നടി രോഹിണി

കേരളത്തിനെ തകർത്തെറിഞ്ഞ പ്രളയം ശമിച്ചു വരുകയാണ്. ഈ പ്രളയത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ രക്ഷപെടുകയായിരുന്നു മലയാളികൾ. ജീവിതകാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയത് എല്ലാം പ്രളയം കൊണ്ട് പോയി. ബാക്കിയുള്ളത് ജീവൻ മാത്രം ആണ്. ഈ അവസരത്തിൽ അവരെ സഹായിക്കാൻ സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ രംഗത്തിറങ്ങി കഴിഞ്ഞു. ഇപ്പോൾ വീട് നഷ്ടപ്പെട്ടവർക്ക് ഒരു നിർദേശവും ആയി വന്നിരിക്കുകയാണ് നടി രോഹിണി. മുന്‍പ് ചെന്നൈയിലെ വെള്ളപൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും മറ്റുമായി നടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

എല്ലാവരും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും മുന്‍ഗണന കൊടുത്തപ്പോള്‍ റോഹിണി വീട് നഷ്ടപ്പെട്ടവരെ കുറിച്ചാണ് ചിന്തിച്ചിരിക്കുന്നത്. ചില വീടുകൾ നന്നാക്കി എടുക്കാൻ കഴിയും പക്ഷെ ചിലരുടെ വീട് പൂർണമായി നശിച്ചിരിക്കുകയാണ്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നാനിയിലെ ഒരു കോളേജില്‍ രോഹിണി ഒരു പരിപാടിയ്ക്ക് പോയിരുന്നുവെന്നും അവിടെ പത്ത് ആളുകള്‍ വരികയും കുറഞ്ഞ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ പറഞ്ഞിരുന്നുവെന്നും രോഹിണി പറയുന്നു. ലൗറി ബേക്കർ ഐഡിയോളജി അനുസരിച്ചു കുറഞ്ഞ ചിലവിൽ പ്രകൃതിദത്തമായ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന രീതിയാണെന്നും അവരെ സഹായിക്കാൻ താൻ തയ്യാർ ആണെന്നും രോഹിണി പറയുന്നു.

shortlink

Post Your Comments


Back to top button