ന്യൂഡല്‍ഹി: പ്രണയിച്ച ഹിന്ദു പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാന്‍ മുസ്ലീം യുവാവ് മതം മാറി, പെണ്‍ക്കുട്ടിയെ വീട്ടു നല്‍കാതെ വീട്ടുകാര്‍. ഭാര്യയെ വിട്ടു നല്‍കാനായി യുവാവ് സുപ്രീം കോടതിയില്‍ കേസ് നല്കി. ചത്തീസ്ഖണ്ഡ് സ്വദേശിയായ മൊദ് ഇബ്രാഹിം സിദ്ദിക്കി എന്ന 33 വയസ്സുള്ള യുവാവാണ് പ്രണയിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാനായി ഹിന്ദു മതം സ്വീകരിച്ചത്.
മതം മാറിയ ഇയാള്‍ ആര്യന് ആര്യ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മതം മാറിയിട്ടും ഒരുമിച്ചു ജീവിക്കാനനുവദിക്കാതെ വീട്ടുകാര്‍ പെണ്‍ക്കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി യുവാവ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
23 വയസ്സുള്ള അജ്ഞലി ജെയിന് എന്ന യുവതിയുമായി മൂന്ന് വര്‍ഷക്കാലമായി യുവാവ് പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കുന്നതിനായി 2018 ഫെബ്രുവരി 23ന് മതം മാറുകയും 25ന് റായ്പൂറിലെ ആര്യ സമാജത്തില്‍ വച്ച് വീട്ടുകാരറിയാതെ വിവാഹിതരാകുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇത് മനസ്സിലാക്കിയെന്നറിഞ്ഞ യുവതി ,അവര്‍ അറിയാതെ ഭര്‍ത്താവിന്റെ അരികിലേയ്ക്ക് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ പാതിവഴിയില്‍ വച്ച് യുവതിയെ പോലീസ് കണ്ടെത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ക്കുള്ള സഖി സെന്ററില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാരെ ഏല്‍പ്പിക്കുകയുമായിരുന്നു.
ALSO READ:മതം മാറിയുള്ള വിവാഹം; ഹൈക്കോടതിയുടെ പുതിയ തീരുമാനം ഇങ്ങനെ
ഇതിനെതിരെയാണ് യുവാവ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. യുവതി വീട്ടുകാരുടെ കൂടെ പോകണമെന്നുള്ള തെറ്റായ മൊഴി പോലീയ് രേഖപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു.
Post Your Comments