കൊച്ചി: മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര് നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്പെഷ്യല്‍ താങ്ക്സ് .
ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താഏജന്‍സിയായ എ എന്‍.ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
read also : ദുരിതാശ്വാസപ്രവര്‍ത്തനം; സംസ്ഥാനത്തെ പ്രശംസിച്ച് രാഷ്ട്രപതി
17-ാം തിയതി നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ ; പ്രളയത്തില്‍ കൈത്താങ്ങായ നാവികസേനാംഗങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
Post Your Comments