ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ മുങ്ങിയിട്ടും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും
കേരളം കാട്ടിയ കരുത്തിനെ പ്രശംസിച്ച് രാഷ്ട്രപതി. . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ ഒന്നാകെ പിന്തുണ ഉണ്ടാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ അവസ്ഥ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും ഫോണില്‍ വിളിച്ച് തിരക്കുന്നുണ്ട്.
ALSO READ: കേന്ദ്രം കനിഞ്ഞു ; 50,000 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം കേരളത്തിലേക്ക്
മഴക്കെടുതിയിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുനില്ക്കുന്ന കേരളത്ത ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ രാഷ്ട്രപതി പ്രശംസിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ദേശീയ ദുരന്ത നിവാരണ സേന, കേന്ദ്ര-സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Post Your Comments