തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ 32 കോടിയുടെ നഷ്ടമുണ്ടായെന്നു റിപ്പോർട്ട്. വിവിധ ജില്ലകളിലെ ക്ഷീരവികസന ഓഫീസ് മുഖേന സമാഹരിച്ച പ്രാഥമിക കണക്കിലാണിത‌്. പ്രതിസന്ധി മറികടക്കാന്‍ 5.66 കോടി രൂപയുടെ അടിയന്തര നടപടി സ്വീകരിക്കാന്‍ ക്ഷീരവികസന ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കി.വയനാട് ജില്ലയിലാണ‌് കൂടുതല്‍ നഷ്ടം. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തുള്ള ജില്ലയാണ് വയനാട്ടില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്ററാണ് ഉല്‍പ്പാദനം. ഇതില്‍ 40,000 ലിറ്റര്‍ ഉല്‍പ്പാദനം കുറഞ്ഞു.
ALSLO READ: വെളളപ്പൊക്ക ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിത പിരിവ് : വ്യാപാരിക്ക് മർദ്ദനം
വിവിധ പദ്ധതികളിലൂടെ ചെലവഴിക്കുന്ന തുകയില്‍ ക്രമീകരണം നടത്തിയാണ് അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദേശം. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഉപദേശക സര്‍വീസുകളും പദ്ധതിയിലെ കണ്ടിജന്‍സി ധനസഹായം, ക്ഷീരകര്‍ഷകരുടെ ദേശീയ പഠനയാത്ര എന്നീ ഇനങ്ങളില്‍ നിന്നായി യഥാക്രമം 20 ലക്ഷവും ആറ് ലക്ഷവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ‌്ക്കണം. ബ്ലോക്കുതല ക്ഷീരസംഗമം നടത്തുകയോ മുന്നോരുക്കങ്ങള്‍ക്കായി ചെലവഴിച്ചതോ ആയ തുക ഒഴിച്ച് ബാക്കിയുള്ളതും ഇതോടൊപ്പം ചേര്‍ക്കും. ഇതടക്കം 36 ലക്ഷം രൂപ ക്ഷീരമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ‌്ക്കാനാണ് നിര്‍ദേശം. കാലവര്‍ഷക്കെടുതിയില്‍ ഉരുക്കള്‍ ചത്തുപോകുക, ഒഴുക്കില്‍പ്പെട്ട് കാണാതാവുക, കാലിത്തൊഴുത്തിനുണ്ടായ നാശം എന്നിവക്കുള്ള നഷ്ടപരിഹാരമായി കണ്ടിജന്‍സി ധനസഹായം നല്‍കും.
Post Your Comments