Latest NewsCinemaNews

ദുരിതബാധിതർക്ക് സഹായവുമായി കീർത്തി സുരേഷും ക്യാമ്പുകളിൽ

ക്യാമ്പിൽ ആവശ്യമായ സാധനങ്ങൾ പെട്ടെന്ന് എത്തിക്കാൻ കഴിയുമോ എന്ന് കീർത്തി ചോദിക്കുന്നു

പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. പ്രളയം ശമിച്ചു വരുകയാണ്. ഈ പ്രളയത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ രക്ഷപെടുകയായിരുന്നു മലയാളികൾ. ജീവിതകാലം മുഴുവൻ പണിയെടുത്ത് ഉണ്ടാക്കിയത് എല്ലാം പ്രളയം കൊണ്ട് പോയി. ബാക്കിയുള്ളത് ജീവൻ മാത്രം ആണ്. ഈ അവസരത്തിൽ അവരെ സഹായിക്കാൻ സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ രംഗത്തിറങ്ങി കഴിഞ്ഞു. വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ക്യാമ്പിലാണ് കീർത്തി സുരേഷ് എത്തിയിരിക്കുന്നത്.

https://www.facebook.com/ActressKeerthySuresh/videos/1780753875305687/

ക്യാമ്പിൽ ആവശ്യമായ സാധനങ്ങൾ പെട്ടെന്ന് എത്തിക്കാൻ കഴിയുമോ എന്ന് കീർത്തി ചോദിക്കുന്നു. ഇപ്പോൾ ആവശ്യം പകർച്ച വ്യാധികൾ തടയേണ്ട മരുന്നുകൾ ആണ്. ഇതിനോടകം തന്നെ കീര്‍ത്തിയുടെ അഭ്യര്‍ത്ഥന പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button