തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ ചേറ്റുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുമാണ് കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുവ സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഇസ്മയില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. എന്‍.ഡി.പി.എസ്.ആക്ട് പ്രകാരമാണ് വാടാനപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ടി.ജോബി കേസെടുത്തിരിക്കുന്നത്.
read also : ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സന്നദ്ധപ്രവര്ത്തകരോടേ ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാരുടെ ഉത്തരവ്
വെള്ളപൊക്കത്തെ തുടര്‍ന്ന് ചേറ്റുവ ഗവ: മാപ്പിള യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇസ്മയിലിന്റെ കയ്യില്‍ കഞ്ചാവ് പൊതി കണ്ട നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും എക്സൈസ് ഉദ്യാഗസ്ഥര്‍ എത്തുമ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് വലിക്കാനുള്ള പേപ്പറുകളും കണ്ടെടുത്തു. നീലചടയന് ഇനത്തിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.
Post Your Comments