നേവിയിലെ ജോലി രാജിവെച്ച് മുഴുവൻ സമയ ആർ എസ് എസ് പ്രചാരകനായി പ്രവർത്തിക്കുന്ന ശരത്തിനും ഉണ്ട് പറയാൻ പലതും. ഒരു മൽസ്യ തൊഴിലാളിയുടെ മകൻ കൂടിയായ ശരത്തിനു പറയാനുള്ളത് പണ്ട് തങ്ങളുടെ സമുദായത്തോട് കാട്ടിയ അവഗണനയുടെ കഥയാണ്. അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം: 15 വർഷം മുമ്പ് എട്ടു മുക്കുവശവങ്ങൾ വഹിച്ചു കൊണ്ട് ഈ ആംബുലൻസുകൾ ഇങ്ങനെ ചൂളമടിക്കാതെ കടന്നു പോയപ്പോൾ അവർക്കു വേണ്ടി കരയാനും കേസു പറയാനും കേരളത്തിലെ ആർ എസ് എസ് കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവരെ കൊന്നുതള്ളിയ ആളുകളും അവരുടെ മരണത്തെ കണ്ടില്ലെന്നു നടിച്ച ആളുകളും ഇന്നവർക്കു വേണ്ടി വാചകമടിക്കുമ്പോൾ സന്തോഷം തോന്നുന്നു. സൈന്യത്തെ ഇകഴ്ത്താനാണെങ്കിലും മുക്കുവരെ പുകഴ്ത്താൻ നിങ്ങൾ നിർബന്ധിതരായതിൽ ഞാൻ സന്തോഷിക്കുന്നു.
പക്ഷെ, ഇതു കൊണ്ടൊന്നും അവരെ ആർ എസ് എസ്ൽ നിന്നും വേർപെടുത്താൻ നിങ്ങൾക്ക് സാധ്യമല്ല. കാരണം ഒന്നാമതായി അവർ രാജ്യസ്നേഹികളാണ്. രണ്ടാമതായി സംഘശക്തിയുടെ സിംഹശക്തി അവരാണ്. കേരളത്തിലെ ആദ്യകാല ബിജെപി മുനിസിപ്പാലിറ്റി കൗൺസിലർമാരൊക്കെ അവരാണ്. ഇത്ര തറപ്പിച്ചു പറയാൻ കാരണം കേട്ടോളൂ,.
“അച്ഛനെന്താ ജോലി ” എന്ന ചോദ്യം വന്നപ്പോൾ ”മീൻപിടുത്തമാണ് ” എന്നു പറയാൻ ഇന്നു വരെ ലജ്ജ തോന്നിയിട്ടില്ല. പക്ഷെ കേൾക്കുന്നവരുടെ മുഖത്തെ അറപ്പ് ആവോളം അനുഭവിച്ചിട്ടുണ്ട്. ഹൈസ്കൂളിൽ തമാശക്കാണെങ്കിലും എന്നെ ജാതി പറഞ്ഞ് കളിയാക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവനിപ്പോൾ വലിയ ഡി വൈ എഫ് ഐ നേതാവാണ്. പക്ഷെ, മുക്കുവർ അന്നുമിന്നും രാഷ്ട്രതാത്പര്യം വിട്ടു കളിച്ചിട്ടില്ല.
ഞാനാദ്യമായി ഒരു ശാഖ കാണുന്നത് മുക്കുവ സമുദായത്തിന്റെ മണ്ണിലാണ്. ഞാനാദ്യമായി ഒരു സംസ്കൃത മന്ത്രം കേട്ടു പഠിച്ചത് ആർ എസ് എസ് ശാഖയിലെ ഒരു മുക്കുവന്റെ വായിൽ നിന്നാണ്. ഞാനാദ്യമായി രാജ്യസ്നേഹം തുളുമ്പുന്ന ഒരു പുസ്തകം തികച്ചു വായിച്ചത് ഒരു മുക്കുവൻ തന്നപ്പോഴാണ്. എന്നെ ഞാനാക്കിയത് ആ മുക്കുവശാഖയാണ്.
ആ സമുദായത്തിന്റെ ചൂരും ചൂടും പറ്റി വളർന്നവനാണ് ഞാൻ. ആ ഉറപ്പിലാണ് പറയുന്നത്, എന്തു നീചരാഷ്ട്രീയം കളിച്ചാലും നിങ്ങളുടെ മനസിലിരുപ്പ് നടക്കാൻ പോകുന്നില്ല. ആ സമുദായം അന്നുമിന്നും ഇടതന്മാരുടെയും ജിഹാദികളുടെയും പേടി സ്വപ്നം തന്നെയായിരുന്നു. കാരണം നിങ്ങൾ കരുതുംപോലെ അവർ കടലമ്മയുടെ മക്കൾ മാത്രമല്ല ഭാരതാംബയുടെത് കൂടിയാണ്.
Post Your Comments