KeralaLatest News

കരസേനയുടെ പേരില്‍ വ്യാജ പ്രചാരണം ; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

വീഡിയോയിൽ കാണുന്ന ആൾ സൈനികനല്ലെന്ന് കരസേനാ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ അന്വേഷണം. സൈനിക വേഷത്തിലെത്തിയ ആള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, ഭരണം നഷ്ടമാകുമെന്ന് ഭയന്ന് സര്‍ക്കാര്‍ സൈന്യത്തെ വിളിക്കാത്തതാണെന്നും ആരോപിച്ചിരുന്നു.

വീഡിയോയിൽ കാണുന്ന ആൾ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നത്. ഇതിനിടെ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read also:കേരളത്തിന് സഹായമായി ആവശ്യസാധനങ്ങളുമായി ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. നിരവധിപേർ ഷെയർ ചെയ്ത വീഡിയോയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button