Latest NewsKerala

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളെ മാറ്റി നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്നുണ്ട്. എന്നാല്‍ വെള്ളപ്പൊക്കം വന്നതോടെ പലരും താമസസ്ഥലവും ഭക്ഷണവും കിട്ടാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്. ഇതേതുടര്‍ന്നാണ് അവര്‍ക്കും സഹായമെത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

ALSO READ:സംസ്ഥാനത്തെ പ്രളയക്കെടുതി ; ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു

ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. ഈ സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം പല പ്രദേശങ്ങളിലും ഉണ്ടാകും. ഇതേതുടര്‍ന്ന് പ്രളയബാധിത പ്രദേശത്തെ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റി വെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരോടൊപ്പം നഴ്സുമാരുടെ സേവനവും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button