Latest NewsKerala

സംസ്ഥാനത്തെ പ്രളയക്കെടുതി ; ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു

ജോലി നഷ്ടപ്പെട്ടതിനാല്‍ പലരും പട്ടിണിയിലായി ചിലർ ദുരിതശ്വാസ ക്യാമ്പുകളിൽ

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കാരണം ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിൽ നഷപ്പെട്ട സാഹചര്യമാണ്. ഇതോടെ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്.

ജോലി നഷ്ടപ്പെട്ടതിനാല്‍ പലരും പട്ടിണിയിലായി ചിലർ ദുരിതശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. എങ്ങനെയും നാട്ടിലെത്തുക എന്ന ലക്ഷ്യത്തോടെ ഇവര്‍ കൂട്ടത്തോടെ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണ്.

Read also:ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസ് പുന:സ്ഥാപിച്ചു

കിട്ടുന്ന ട്രെയിനുകളില്‍ കയറിപ്പറ്റാനുള്ള ഇടിയാണ് സ്റ്റേഷനില്‍. തൊഴിലുടമയുടെ വീട് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ജോലി ചെയ്തതിന്റെ പണം പോലും വാങ്ങാതെയാണ് ചിലർ തിരികെ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button