തൊടുപുഴ: പ്രളയത്തില്‍ മരിച്ച സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്‌കരിച്ചു. വിജയപുരം രൂപതയുടെ കീഴിലുളള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലാണ് ഇയാളുടെ സംസ്‌കാരം നടന്നത്. ചിത്തിരപുരം സ്വദേശിയായ സുബ്രഹ്മണ്യന്‍ ദുരിതാശ്വാസ ക്യാംപില്‍ വച്ച് മരണമടയുകയായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കം കാരണം ഇയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രൂപത വികാരി ഫാ. ഷിന്റോ വിജയപുരം. അവിടെ വച്ചാണ് അദ്ദേഹം സുബ്രഹ്മുണ്യന്റെ മരണ വിവരം അറിയുന്നത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലെന്ന് സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും വൈദികനോട് പറഞ്ഞു. പിന്നീട് ഫാദര്‍ ഇക്കാര്യം രൂപത വികാരി ജനറല്‍ ഫാ.ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിനെ അറിയിക്കുകയും അദ്ദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്‌കരിക്കാനുളള അനുമതി നല്‍കുകയുമായിരുന്നു.
ALSO READ:ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Post Your Comments