KeralaLatest News

ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളിലുള്ളവരുമായും ഇവര്‍ക്ക് ബന്ധപ്പെടാം

ചെങ്ങന്നൂര്‍: പ്രളയത്തില്‍ നിരവധി പേരാണ് ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്. ഒഴുക്ക് കൂടുന്നത് ഇവിടുത്തെ രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായിതന്നെ ബാധിക്കുന്നു. നിരവധി പേരാണ് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ മറ്റും വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ സൈന്യത്തിന് എത്തിപെടാന്‍ കഴിയുന്നില്ല. എന്നാല്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് രാവിലെ തന്നെ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രധാമായും പാണ്ടനാട്, കല്ലിശേരി തുടങ്ങി പ്രദേശങ്ങളിലാണ് ചെങ്ങന്നൂരില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ സൈന്യം കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. കുടുങ്ങികിടക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ക്ക് സൈന്യത്തെ നേരിട്ട് വിളിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകളിലുള്ളവരുമായും ഇവര്‍ക്ക് ബന്ധപ്പെടാം.
വിളിക്കേണ്ട നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു

സൈന്യവുമായി നേരിട്ട് ബന്ധപ്പെടേണ്ട നമ്പറുകള്‍:

9495003640, 9495003630, 9605535658. 8301093227, 9446727290, 8848225104, 9447453244, 04772285386, 8547611801, 04792452334, 9400536261

ബോട്ടുകളെ വിളിക്കാനുള്ള നമ്പറുകള്‍:

8547467983, 7507582017, 9567625824, 9746230982, 9946191031, 7510976989, 9526381527

ALSO READ:ചെങ്ങന്നൂരില്‍ പെണ്‍കുട്ടികള്‍ക്കും രക്ഷിക്കാനെത്തിയ സൈന്യത്തിന് നേരെയും ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button