എറണാകുളം: ക്യാമ്പുകളിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്നുകൾ ഇല്ല. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ പലരും അവശരായ അവസ്ഥയിലാണ്.
ALSO READ: കേരളത്തിന് കരുത്തേകാൻ പ്രിയദർശനൊപ്പം അക്ഷയ് കുമാറും
എറണാകുളം ജില്ലയില്‍ പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആരോഗ്യവകുപ്പില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തേ ആരോപിച്ചിരുന്നു. മരുന്നു കിറ്റുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. രംഗം കൂടുതൽ വഷളാകുന്നെന്ന് മനസിലാക്കിയതോടെയാണ് ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളും ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കണമെന്ന് കളക്ടർ നിർദേശം നൽകിയത്.
Post Your Comments