സിനിമയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഡബ്ബിംഗ്. എന്നാല്‍ അഭിനയിക്കാത്ത സീനിനു വേണ്ടി ഡബ്ബിംഗ് ചെയ്യേണ്ട ഒരു അനുഭവം കെപിഎസി ലളിതയ്ക്ക് ഉണ്ടായിട്ടുണ്ട്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലാണ് അത്തരം ഒരു അനുഭവം ഉണ്ടായത്. ആ സംഭവം ഇങ്ങനെ…
മോഹന്‍ലാല്‍ കെപിഎസി ലളിത തുടങ്ങിവരുടെ കൂട്ടുകെട്ടില്‍ മികച്ച കോമഡി രംഗങ്ങളാല്‍ സമ്പന്നമാണ്. അത്തരം ഒരു രംഗമാണ് മോഹന്‍ലാലും ലളിതയും ചേര്‍ന്ന് ഇന്നും ചിരിപ്പിക്കുന്ന ആ ബാത്ത് റൂം സീന്‍. തൃപ്പുണിത്തുറയിലെ ഹില്‍ പാലസില്‍ വെച്ചായിരുന്നു ആ സീന്‍ ചിത്രീകരിച്ചത് .
” ആരാടി , എന്‍റെ മുണ്ട് എടുത്തത് …? എന്ന് , ലളിത ചോദിക്കുന്നതും …”എടിയല്ല… എടന്‍….എടാ എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റിപറയുന്നതുമായ രംഗം. പക്ഷേ , ഈ സീനില്‍ ലളിത അഭിനയിച്ചിട്ടില്ലായിരുന്നു.
ലളിതയുടെ ശബ്ദം മാത്രമേ വരുന്നുള്ളൂ . എന്നാല്‍ , ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴാണ് ലളിത ഇങ്ങനെ ഒരു രംഗം കാണുന്നത് .” ഈ സീന്‍ ആരെടുത്തു ? എപ്പോള്‍ എടുത്തു ? എങ്ങനെയെടുത്തു ? എന്നൊക്കെ പറഞ്ഞ് ലളിത ദേഷ്യപ്പെടാന്‍ തുടങ്ങി . എന്നാല്‍ , ഈ ബഹളത്തിനിടയില്‍ അതിന്‍റെ തുടര്‍ച്ചയായി വന്ന സീന്‍ കണ്ടതും ലളിത പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു പൂര്‍ണ്ണ സമ്മതത്തോടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതെന്നു അണിയറക്കഥ.
Leave a Comment