Latest NewsKeralaNews

നടി കെപിഎസി ലളിത അന്തരിച്ചു

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. അന്ത്യം മകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ വച്ച് കുറച്ചു നാളുകൾക്ക് മുൻപ് അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്നു. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി അമ്മ വേഷങ്ങളിൽ ഇടക്കാലത്തും സജീവമായിരുന്നു

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. നാടകത്തിലൂടെയാണ് ലളിത അഭിനയരംഗത്തെത്തിയത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button