CinemaLatest NewsNews

തനിക്ക് പറ്റിയ അബദ്ധം കാരണമാണ് താൻ ട്രോൾ ചെയ്യപ്പെട്ടതെന്ന് മല്ലിക സുകുമാരൻ

മുൻപ് മല്ലിക സുകുമാരൻ പറഞ്ഞ ലംബോർഗിനി വിവാദം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ അവർക്കെതിരെ ട്രോളുകൾ പടച്ചു വിട്ടത്

“എന്റെ വീട്ടിലെ ചെളിവെള്ളത്തിൽ കൂടെ നടക്കാൻ വയ്യായിരുന്നു, അപ്പോഴാണ് അടുത്ത വീട്ടിലെ പ്രൊഫസറിന്റെ ഭാര്യ ഈ ചെമ്പിൽ ഇരുന്നു പോകുന്നത് കണ്ടത്. കാര് റോഡിൽ കിടക്കുന്നത് എനിക്ക് കാണാം. ഏതാണ്ട് ഒരു 75 മീറ്റർ ദൂരമേ ഉള്ളു. മോനു ഒക്കെ സ്ഥലത്തു ഉണ്ട്. ഞാൻ കാറിൽ കേറാൻ വേണ്ടി ഈ കുന്തത്തിൽ കേറി വന്നപ്പോൾ യെവനൊ ഒരുത്തൻ ഒരു ഫോട്ടോ എടുത്തിട്ട് നാട് മുഴുവൻ പ്രചരിപ്പിച്ചു.” മല്ലിക സുകുമാരൻ പറയുന്നു.

അതിനു ശേഷം ഇരിക്കപ്പൊറുതി ഇല്ല. അപ്പുറത്തെ വീട്ടിലെ പാവം അമ്മച്ചിമാരും ഇങ്ങനെ കൊണ്ടാക്കാൻ പറയുന്നുണ്ട് . പക്ഷെ അവരെ ആർക്കും രക്ഷിക്കുകയും വേണ്ട ഫോട്ടോയും എടുക്കണ്ട എന്നും മല്ലിക പറയുന്നു.

“എല്ലാം കഴിഞ്ഞു, വീട് ക്ലീനിങ് ഒക്കെ കഴിഞ്ഞു എല്ലാം ശരി ആയിട്ടുണ്ട്. അന്വേഷിച്ചവരോട് ഒരുപാട് സ്നേഹോം നന്ദിയും ഉണ്ട്. ഈ ഫോട്ടോ കണ്ടപ്പോ ദൂരെ ഉള്ളവർ പേടിച്ചു പോയി. അതുകൊണ്ട് ഇതിനെ പറ്റി ഒന്ന് എഴുതാൻ തീരുമാനിച്ചു.” മല്ലിക വ്യക്തമാക്കി

മുൻപ് മല്ലിക സുകുമാരൻ പറഞ്ഞ ലംബോർഗിനി വിവാദം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ അവർക്കെതിരെ ട്രോളുകൾ പടച്ചു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button