പന്തളം : പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ സൈനികരും രക്ഷാപ്രവർത്തകരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം അതിവേഗം നടത്തികൊണ്ടിരിക്കുകയാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലെന്ന് ആക്ഷേപങ്ങൾ ഉയരുകയാണ്.
പന്തളത്ത് ബോട്ടുമായി എത്തിയ മത്സ്യത്തൊഴിലാളികൾ മണിക്കുറുകളോളം കാത്തു നിന്ന ശേഷമാണ് രക്ഷാപ്രവർത്തനത്തിന് പോയത്. ഇവര്‍ക്ക് ആവശ്യമായ ഇന്ധനവും ലോറിയും എത്താൻ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടാന്‍ വൈകിയതിന് പിന്നില്‍.
Read also:ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം
കഴിഞ്ഞ ദിവസം അടൂരിലെത്തിയ ദുരന്ത നിവാരണ സേനയ്ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാതിരുന്നതിന് കാരണം അടൂരിലെത്തി കാത്തിരിക്കേണ്ട അവസ്ഥ വന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി പല മേഖലകളിലേക്ക് കൊണ്ട് പോവുകയായിരുന്നു.
Post Your Comments