തിരുവനന്തപുരം : പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന് പത്തു കോടി രൂപയുടെ സഹായഹസ്തവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്. ഇതിൽ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി രണ്ടു കോടി രൂപ 14 ജില്ലകളിലെയും പ്രളയ ദുരിത പ്രദേശങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി കളക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും നൽകുക.
Also read : പ്രളയക്കെടുതി : പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്
അതോടൊപ്പം തന്നെ ജീവനക്കാരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും ദുരിതത്തിന് ഇടയായ ഉപഭോക്താക്കള്‍ക്ക് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രതിമാസ ഗഡു അടയ്ക്കാന്‍ താമസിച്ചതിനുള്ള ആഗസ്റ്റിലെ ലേറ്റ് ഫീസ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് താമസിച്ചതിനുള്ള പിഴ, ചെക്ക് ബൗണ്‍സിംഗ് ചാര്‍ജ് എന്നിവ ഈടാക്കില്ലെന്നും ബാങ്ക് അറിയിച്ചു.
Post Your Comments