ഡല്‍ഹി: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങളുടെ ജീവിതവും, ജീവനും, ഭാവിയും അപകടത്തിലാണെന്നും, കേരളത്തിലെ പ്രളയത്തെ എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ALSO READ:പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ തിരിച്ചിറക്കി
കേരളം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. 20,000 കോടിയുടെ നാശനഷ്ടങ്ങള്‍ കേരളത്തിലുണ്ടായതായാണ് പ്രാഥമികറിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമമാര്‍ഗം സന്ദര്‍ശനം നടത്തുകയും ദുരന്തസാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. ഇടക്കാലാശ്വാസമായി 500 കോടി കേരളത്തിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. നേരത്തെ പ്രളയക്കെടുത്തിയില്‍ നൂറു കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഇത്.
Post Your Comments