തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഇരുപതിനായിരത്തോളം പേരെ ഇന്ന് രക്ഷിച്ചതായി ദുരന്തനിവാരണസേന അറിയിച്ചു. അതേസമയം വടക്കന്‍ പറവൂരിലെ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എംഎൽഎ വി ഡി സതീശനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. പറവൂര്‍ മേഖലയില്‍ മാത്രം ഏതാണ്ട് 7000 പേര്‍ കുടുങ്ങിക്കിടക്കുകയാനിന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Also Read: ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നുകൾ എത്തിക്കുന്നതിനു മുന്‍പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ
അതേസമയം ചിലർ രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്ടറുകളില്‍ കയറാന്‍ തയ്യാറാകുന്നില്ലെന്ന് എയർ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്ടറുമായി നാല് തവണ ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഇതുവരെ കയറാന്‍ തയ്യാറായത്. എല്ലാവരും രക്ഷാപ്രവർത്തകരോട് സഹകരിക്കണമെന്നും ഹെലികോപ്റ്ററുകളിൽ കയറാൻ വിമുഖത കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments