Latest NewsKerala

സഹായത്തിനായി കാത്ത് ഇടുക്കിയിലെ ഉള്‍പ്രദേശങ്ങൾ : ഹൈറേഞ്ച് മേഖലയില്‍ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതായി പരാതി

തിരുവനന്തപുരം : സഹായത്തിനായി കാത്ത് ഇടുക്കിയിലെ ഉള്‍പ്രദേശങ്ങൾ. മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഇടുക്കിയിലെ ആളുകൾ ഭക്ഷണങ്ങളും മരുന്നുമില്ലാതെ ബുദ്ധിമുട്ടുന്നു എന്നാണ് റിപ്പോർട്ട്. റോഡുകള്‍ പലതും തകര്‍ന്നതിനാല്‍ അത്യാവശ്യ സാധനങ്ങള്‍ ഇവിടേക്ക് എത്തുന്നില്ല. എറണാകുളത്തു നിന്നും നേര്യമംഗലം വഴിയുള്ള റോഡ് വഴി നേരിയ തോതിലുള്ള സഹായങ്ങളാണ് എത്തുന്നത്.

Also readജ​ല​നി​ര​പ്പ് ഉയരുന്നു; ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി

വെള്ളത്തുവല്‍, പണിക്കന്‍കുടി, മുരിക്കാശേരി, മണിയാറാന്‍കുടി, കീരിത്തോട് പ്രദേശങ്ങളാണ് ഇപ്പോഴും ഒറ്റപെട്ടു കിടക്കുന്നത്.ഇവിടങ്ങളില്‍ വീടുകളിലും മറ്റും നിരവധിപേര്‍ ഭക്ഷണമില്ലാതെ കഴിയുന്നുണ്ടെന്നാണ് വിവരം. കീരിത്തോട് പ്രദേശത്ത് ഭൂമി വീണ്ടു കീറിയതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് മാറ്റിയിട്ടുണ്ട്. അതേസമയം ഹൈറേഞ്ച് മേഖലയില്‍ കച്ചവടക്കാര്‍ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നെന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്.സാധനങ്ങള്‍ക്ക് കൂടിയ വില ഈടാക്കുന്നതും വലിയ പ്രതിസന്ധിക്കിടായാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button