ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുരിതാശ്വാസത്തിന് കേരളത്തിന് നല്‍കിയ സഹായം 500 കോടിയായി ഉയര്‍ത്തിയത് നല്ല നടപടിയാണ്. എന്നാല്‍ അത് അപര്യാപ്തമാണെന്നും രാഹുല്‍ പറഞ്ഞു. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ അമാന്തം അരുതെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ വെള്ളപ്പൊക്കം യാതൊരു കാലതാമസവുമില്ലാതെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ജീവിത, ഉപജീവനമാര്‍ഗം,ഭാവി എന്നിവ സന്ദിഗ്ധാവസ്ഥയിലാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Dear PM,
Increasing funds allocated for Kerala relief to Rs.500 Cr is a good step but nowhere near enough. It is critical you declare the floods as a National Disaster. Please do not vacillate as the people of Kerala are suffering. #KeralaFloodRelief https://t.co/AxabEOHftR
— Rahul Gandhi (@RahulGandhi) August 18, 2018
Post Your Comments