മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്യുടെ നിര്യാണത്തില്‍ പ്രണാമമര്‍പ്പിച്ച് ബോളിവുഡ് സിനിമാ ലോകം. മാന്യനും, ശക്തിശാലിയായ നേതാവും മികച്ച വാഗ്മിയുമായിരുന്നു അദ്ദേഹമെന്ന് സിനിമാ ലോകത്തെ പ്രമുഖര്‍ പറഞ്ഞു. അമിതാബ് ബച്ചന്, ഷാരൂഖ് ഖാന്, ലതാ മങ്കേഷ്കര്‍, രജനി കാന്ത്, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്കു ശേഷമാണ് വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നിര്യാതനായത്.
T 2902 – Atal Bihari Vajpai (1924 – 2018 ) भावपूर्ण श्रधांजलि ; एक महान नेता , प्रख्यात कवि , अद्भुत वक्ता व प्रवक्ता , मिलनसार व्यक्तित्व ।
बाबूजी के प्रशंसक , और बाबूजी उनके ..
An admirer of my Father’s works and vice versa ; gentle nature, strong fiery in his speeches pic.twitter.com/KtH9HEABkd— Amitabh Bachchan (@SrBachchan) August 16, 2018
വാജ് പേയിയുടെ നിര്യാണത്തില്‍ വളരെ സങ്കടമുണ്ടെന്നും,അദ്ദേഹം ശക്തനായ നേതാവും, പ്രശസ്തനായ കവിയും,വാഗ്മിയും,നല്ല വ്യക്തിത്വത്തിനുടമയായിരുന്നെന്നും അമിതാബ് ബച്ചന് പറഞ്ഞു. അദ്ദേഹം തന്റെ അച്ഛന്റെ കവിതകളെ ഒരുപാട് ആരാധിച്ചിരുന്നതായും ബച്ചന് ട്വിറ്ററില്‍ കുറിച്ചു.
ബാല്യകാലത്ത് ഡല്‍ഹിയില്‍ അദ്ദേഹം നടത്തിയ ഒരുപാട് പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അച്ഛന് കൊണ്ടു പോകുമായിരുന്നു. പിന്നീട് അദ്ദേഹത്തെ നേരില്‍ കാണാനും കവിതകളെ കുറിച്ച് സംസാരിക്കാനും എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട് ഷാരൂഖ് ഖാന് പറഞ്ഞു. ബാപ്ജി എന്നാണ് വീട്ടില്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. വ്യക്തിപരമായി ബാല്യത്തിന്റെ ഒരു ഭാഗമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും, രാജ്യത്തിന് പിതൃ സ്ഥാനത്തുള്ള ശക്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ഖാന് ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം നമുക്ക് നഷ്ടമായെന്നും ഖാന് പറഞ്ഞു.
For The Poet Prime Minister of our country, love you Baapji…https://t.co/IKTYouMdiy pic.twitter.com/kLO4JAHvNu
— Shah Rukh Khan (@iamsrk) August 16, 2018
വാജ് പേയിയുടെ മരണം ഞെട്ടലുണ്ടാക്കിയെന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ പറഞ്ഞു. അച്ഛന് നഷ്ടപ്പെട്ട വേദനയാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു. കാല്പനികമായ ആശയങ്ങള്ക്കുടമയായിരുന്നു അദ്ദേഹമെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞു. ഇവരെ കൂടാതെ രാജ് മൗലി, സഞ്ചയ് ദത്ത്, ദിയാ മിറ്സ, വിശാല്‍ ഡഡ്ലാനി, ധനുഷ്, സിദ്ധാര്‍ത്ത് തുടങ്ങിയവും ട്വിറ്ററിലൂടെ അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു.
Post Your Comments