KeralaLatest News

ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു; ആശങ്കയോടെ യാത്രക്കാര്‍

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നുള്ള ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നുള്ള ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു. ഭാരതപ്പുഴയിലും മറ്റു നദികളിലും ജലനിരപ്പ് ഉയരുന്ന ഈ സാഹചര്യത്തില്‍ ട്രെയിന്‍ഗതാഗതം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ടിക്കറ്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിയത്.

തിരുവനന്തപുരത്തുനിന്ന് രാവിലെ മുതല്‍ പുറപ്പെട്ട ട്രെയിനുകള്‍ക്കൊന്നും ആലുവ പാലം വഴി കടന്നുപോവാന്‍ കഴിഞ്ഞിട്ടില്ല. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളും ഷൊര്‍ണൂരടക്കമുള്ള സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. വടക്കാഞ്ചേരിയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ഇത് ധൃതഗതിയില്‍ നീക്കുന്നുണ്ട്.

Also Read : കനത്ത മഴ; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി

തിരുവനന്തപുരത്തുനിന്ന് പുറപ്പെടാനുള്ള കേരള എക്സ്പ്രസ്, ജയന്തി ജനത, ശബരി എക്സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം ഉണ്ടായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button