Latest NewsKerala

ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം : രോഗികളെ മാറ്റുന്നു

ആശുപത്രി കെട്ടിടങ്ങളിലടക്കം വെള്ളപൊക്കത്തിന്‍റെ പിടിയിലാണ്.

പത്തനംതിട്ട: സംസ്ഥാനമാകെ പെയ്യുന്ന മഹാമാരിയില്‍ ജനം വട്ടം കറങ്ങുന്നു. രക്ഷാ പ്രവര്‍ത്തനം സജീവമാണെങ്കിലും സംസ്ഥാനത്തൊട്ടാകെ സാഹചര്യം പ്രതികൂലമായത് തിരിച്ചടിയാകുകയാണ്. പത്തനംതിട്ടയിലാണ് വലിയ തോതിലുള്ള ആശങ്ക നിലനിര്‍ക്കുന്നത്. ഇവിടെ നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്.

ആശുപത്രി കെട്ടിടങ്ങളിലടക്കം വെള്ളപൊക്കത്തിന്‍റെ പിടിയിലാണ്. പത്തനംതിട്ട കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയുടെ ഐസിയുവിലടക്കം വെള്ളം കയറി, രണ്ടു രോഗികളെ വെന്റിലേറ്റർ സഹിതം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

വീഡിയോ കാണാം: ( video courtesy Asianet news)

shortlink

Related Articles

Post Your Comments

Related Articles


Back to top button