തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച സംസ്ഥാനത്തിന് ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി.
കാലവര്‍ഷം കേരളത്തില്‍ കനത്ത നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോ ള്‍ അതനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനവും പ്രളക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. കേരളത്തിലെ മിക്കവാറും വില്ലേജുകളില്‍ പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. കെ എസ് ഇ ബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുമാണ് കേരളത്തിലുള്ളത്. ഇവ എല്ലാം നിറഞ്ഞുകവിഞ്ഞു. പരമാവധി വെള്ളം നിറഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യമാണ്. മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് : കേരളത്തെ ഞെട്ടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ
പെരിയാറിന്റേയും ചാലക്കുടി പുഴയിലേയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു നദികളുടേയും കരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരോട് സംസാരിച്ചിരുന്നു. എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകളെ കൂടി അനുവദിച്ചിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകള്‍ നല്‍കും.
Post Your Comments