മാഡ്രിഡ്: യൂവേഫ സൂപ്പർ കപ്പ് ഇത്തവണ അത്‌ലറ്റികോ മാഡ്രിഡിന്. റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ കിരീടം നേടിയത്. എക്‌സ്ട്രാ സമയത്തിലായിരുന്നു അത്‌ല്റ്റികോ മാഡ്രിഡിന്റെ രണ്ട് ഗോളുകളും.
അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി ഡിയേഗോ കോസ്റ്റ രണ്ടും സോള്‍ നിഗ്വസ്, കോകെ എന്നിവരാണ് അത്‌ലറ്റികോയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. കരീം ബെന്‍സേമ, സെര്‍ജിയോ റാമോസ് എന്നിവര്‍ റയലിനായി ഗോള്‍ നേടി. മത്സരം ആരംഭിച്ച് 49ാം സെക്കന്‍ഡില്‍ തന്നെ അത്‌ലറ്റികോ കോസ്റ്റയിലൂടെ ലീഡ് നേടി. ആദ്യ ഗോളില്‍ റയല്‍ പതറിയെങ്കിലും 27ാം മിനിറ്റില്‍ അവര്‍ ഒപ്പമെത്തി.
Read also:സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതിയുടെ ശ്രദ്ധേയമായ പരാമർശം
വലതു വിങ്ങില്‍ നിന്ന് ബെയ്‌ല് കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ബെന്‍സീമ കളി 1-1 എന്ന നിലയിലാക്കി. കളിയുടെ രണ്ടാം പകുതിയില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോള്‍ വന്നത്. ഹാന്‍ഡ്ബാളിന് കിട്ടിയ പെനാള്‍ട്ടി ക്യാപ്റ്റന്‍ റാമോസ് ഒബ്ലാക്കിനെ കീഴ്‌പ്പെടുത്തി ഗോളാക്കി മാറ്റി.
എന്നാല്‍ അത്‌ലറ്റികോ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. എയ്ഞ്ചല്‍ കൊറിയയുടെ പാസ് സ്വീകരിച്ച് കോസ്റ്റ് സ്‌കോര്‍ ഒപ്പമെത്തിച്ചു. പിന്നാലെ മത്സരം അധിക സമയത്തേക്ക് എക്‌സ്ട്രാ ടൈമില്‍ സോള്‍ നിഗസ് നേടിയ അത്ഭുത ഗോള്‍ റയലിനെ സമ്മര്‍ദ്ദത്തിലാക്കി. ഗോള്‍ തിരിച്ചടിക്കാനുള്ള വെപ്രാളത്തിനിടെ റയല്‍ നാലാം ഗോളും നേടി. കോകെയാണ് ഗോള്‍ നേടിയത്.
Post Your Comments