Latest NewsAutomobile

കാറിന്റെ നിറം വെള്ളയാണോ ? എങ്കില്‍ സൂക്ഷിയ്ക്കുക

വില കുറഞ്ഞ കാറുകളും വില കൂടിയ കാറുകളും ഏതുമായിക്കോട്ടെ കാറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വെള്ളനിറത്തിലുള്ള കാറുകളോടാണ് ഭൂരിപക്ഷം പേര്‍ക്കും പ്രത്യേകതാല്‍പര്യം. ഭംഗിയും റീസെയില്‍ മൂല്യവുമൊക്കെയാവാം ഈ താല്‍പര്യത്തിനു പിന്നില്‍. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ചില ദോഷവശങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

1. എളുപ്പത്തില്‍ വൃത്തിഹീനമാകും

വെള്ളയും ചെളിയും ഒത്ത് പോകില്ലെന്നത് നഗ്‌നസത്യമാണ്. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ലെങ്കിലും പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്. വെള്ള കാറുകളെ പ്രതിദിനം കഴുകേണ്ടതും അനിവാര്യമാണ്.

2. നിരത്ത് നിറയുന്ന വെള്ള കാറുകള്‍

വെള്ള നിറം കാറുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കുമെന്നതിനാല്‍ വെള്ളക്കാറുകളുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന റീസെയില്‍ വാല്യു പിന്നെ കിട്ടണമെന്നും ഇല്ല.

Read also : വിപണി കീഴടക്കാന്‍ ഹ്യൂണ്ടായ് സാന്‍ട്രോ കിടിലന്‍ ലുക്കില്‍ …

3.വേറിട്ടു നില്‍ക്കില്ല

ടാക്സി കാറുകളും സര്‍ക്കാര്‍ കാറുകളും സ്വകാര്യ കാറുകളും എല്ലാം വെള്ള നിറത്തിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്. അതിനാല്‍ വെള്ള നിറത്തിലുള്ള നിങ്ങളുടെ കാറിന് ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ സാധിക്കുമോ എന്നതും സംശയമാണ്.

4. ഏതു വെള്ള?

വെള്ളയില്‍ തന്നെ ഇന്ന് പല വിധ വെള്ളകളുണ്ട്. ഇതില്‍ ഏത് നിറം തെരഞ്ഞെടുക്കണമെന്ന സംശയവും ഇന്ന് പലര്‍ക്കുമുണ്ട്. വെള്ളനിറത്തിലുള്ള കാറുകളെ വൃത്തിയായി സൂക്ഷിക്കുക ശ്രമകരമായതിനാല്‍ പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്നപരിഹാരമായി എത്തുന്നുണ്ട്. പക്ഷേ ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button