Latest NewsKerala

കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു; മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമെന്ന് നിഗമനം

എന്നാല്‍ ഏത് ഫോണാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല

കോട്ടയം: കമ്പ്യൂട്ടറിന്റെ മുകളില്‍ ചാര്‍ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് നാട്ടകത്തെ രേവതി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ശ്രീപദം ലോഡ്ജിലെ മുറിയില്‍ ചാര്‍ജ് ചെയ്യാനായി കമ്പ്യൂട്ടറിന്റെ സി.പി.യുവിന് മുകളില്‍ വച്ച മൊബൈല്‍ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് രണ്ട് കടമുറികള്‍ കത്തി നശിച്ചത്.

മൊബൈല്‍ കത്തിയതിനെ തുടര്‍ന്ന് കമ്പ്യൂട്ടറും, ഉപകരണങ്ങളും , വയറിംഗും പൂര്‍ണമായും കത്തിനശിച്ചു. മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. പനച്ചിക്കാട് സ്വദേശിയായ ശ്രീജിത്ത് രവി വാടകയ്ക്ക് എടുത്ത മുറിയില്‍ സ്പീഡ് ഗവേണറിന്റെ ഉപകരണങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഉച്ചയോടെ മുറിയില്‍ എത്തിയ ശ്രീജിത്തും, സുഹൃത്തും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിട്ട് പുറത്തേയ്ക്ക് പോയി.

Also Read : ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഷവോമി റെഡ്മി 4 എ ഫോണ്‍ പൊട്ടിത്തെറിച്ചു

മൂന്നരയോടെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട കോണ്‍ഗ്രസ് നേതാവ് അനീഷ് വരമ്പിനകം ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ കെ.വി ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘം വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കടന്നാണ് തീനിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ഏത് ഫോണാണ് കത്തി നശിച്ചതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button