Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഫോൺ പൊട്ടിത്തെറിച്ചത്​ പരാതിപ്പെട്ട അഭിഭാഷകന്​ നോട്ടീസയച്ച്​ ചൈനീസ് ഫോൺ നിർമ്മാണ കമ്പനി

വൺപ്ലസിന്റെ നോർഡ്​ 2 എന്ന ഫോൺ പൊട്ടിത്തെറിച്ചെന്നായിരുന്നു അഡ്വ. ഗൗരവ്​ ഗുലാട്ടിയുടെ പരാതി

ഡൽഹി: ഫോൺ പൊട്ടിത്തെറിച്ചതായി പരാതിപ്പെട്ട അഭിഭാഷകന്​ കമ്പനിയുടെ ലീഗൽ നോട്ടീസ്​. ഡൽഹിയിലെ കോടതി ചേംബറിൽ വെച്ച്​ വൺപ്ലസിന്റെ നോർഡ്​ 2 എന്ന ഫോൺ പൊട്ടിത്തെറിച്ചെന്നായിരുന്നു അഡ്വ. ഗൗരവ്​ ഗുലാട്ടിയുടെ പരാതി. കത്തിനശിച്ച ഗൗണിന്റെയും ഫോണി​ന്റെയും ചിത്രങ്ങൾ അഭിഭാഷകൻ ട്വിറ്ററിലൂടെ​ പുറത്തുവിട്ടിരുന്നു. ചൈനീസ്​ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തങ്ങളോട്​​ മാപ്പ്​ പറയാനും കമ്പനിയെ അപകീർത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ പിൻവലിക്കാനും ആവശ്യപ്പെട്ട് ​ ഗൗരവ്​ ഗുലാട്ടിക്ക്​ അയച്ച നോട്ടീസിൽ വൺപ്ലസ്​ കമ്പനി ആവശ്യപ്പെടുന്നു​.​ അഭിഭാഷകൻ കമ്പനിയുടെ സൽപ്പേരിന് കോട്ടം വരുത്തുന്നതും അപകീർത്തികരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നതും നിർത്താൻ കമ്പനി ആവശ്യപ്പെട്ടു​.

നേരത്തെ അഭിഭാഷകൻ​ പ്രസ്താവനകൾ നൽകിയ എല്ലാ മാധ്യമങ്ങളുമായും ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കാനും കമ്പനി നിർദേശിച്ചു. വൺപ്ലസിന്റെ അനുബന്ധ കമ്പനിയായ മൊബിടെക് ക്രിയേഷൻസിന്റെ നിയമ പങ്കാളിയായ ഡിഎസ്കെ ലീഗൽ അയച്ച നോട്ടീസ് അഭിഭാഷകൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​.

സോഷ്യൽമീഡിയ വഴി പരിചയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ

ഫോൺ പൊട്ടിത്തെറിച്ചതിന്​ പിന്നാലെ വൺപ്ലസ്​ ഗുലാട്ടിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും കൃത്യമായ വിരങ്ങൾ കമ്പിനിക്ക് നൽകിയതായും അഭിഭാഷകൻ പറയുന്നു. എന്നാൽ, പൊട്ടിത്തെറി സംബന്ധിച്ച തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന്​ കാട്ടി അന്വേഷണത്തിന്റെ ഭാഗമായി ഫോൺ കമ്പനിക്ക്​ കൈമാറാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. സ്ഫോടനത്തെത്തുടർന്ന് ഫോണിൽ നിന്നുള്ള കടുത്ത ചൂട് മൂലം വയറ്റിൽ പൊള്ളലേറ്റതായും അഭിഭാഷകൻ ആരോപിച്ചിട്ടുണ്ട്​.

എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോപണവിധേയനായ വ്യക്തി അനുവദിച്ചില്ലെന്ന് കമ്പനി പരാമര്‍ശിച്ചു. ഫോണിന്റെ വിശകലനത്തിനായി നിരവധി തവണ ശ്രമിച്ചിട്ടും, വ്യക്തിയുടെ സാന്നിധ്യത്തില്‍ പരിസരം സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള അവസരം തങ്ങള്‍ക്ക് നിഷേധിച്ചുവെന്നു വണ്‍പ്ലസ് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button