
ബംഗളുരു: ചാര്‍ജ് ചെയ്യുന്നതിനായി വീട്ടിലെ ഇലക്ട്രിക് പ്ലഗ്ഗില്‍ കുത്തിവച്ചിരിക്കുയായിരുന്ന ഷവോമി റെഡ്മി 4 എ ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ വിരീഷ് ഹിരമേത് എന്ന യുവാവിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
ശബ്ദം കേട്ടപ്പോഴേയ്ക്കും വീട്ടില്‍ ഉള്ളവര്‍ ഒന്നടങ്കം ഞെട്ടി. അപ്പോഴേയ്ക്കും ഫോണ്‍ ഭാഗികമായി കത്തിക്കരിഞ്ഞിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശിക മാധ്യമമായ പബ്ലിക്ക് ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചിത്രം- കടപ്പാട് പബ്ലിക് ടിവി
Post Your Comments