
ജുന്ജുനു: രാജസ്ഥാനിൽ ജുന്ജുനു ഗ്രാമത്തിൽ പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ മൂന്ന് പോലീസ്‌കർക്കു പരിക്കേറ്റു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തട്ടിക്കൊണ്ടുപോകലിൽ പ്രതിഷേധിച്ച് ഗദംഗൗരി പോലീസ് സ്റ്റേഷന് മുന്നിൽ കൂടിയതായിരുന്നു നാട്ടുകാർ. ഒരാഴ്ചയായിട്ടും അന്വേഷണത്തിൽ ഇതുവരെ യാതൊരു പുരോഗതിയുമില്ലാത്തതാണ് നാട്ടുകാരെ ആക്രമണത്തിന് പ്രകോപിപ്പിച്ചത്.
Read also:സ്വന്തം മുഖത്തിന്റെ 90 ശതമാനവും നഷ്ടപ്പെട്ട കെയ്റ്റിന്റെ അതിജീവനത്തിന്റെ കഥയറിയാം
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ ജനക്കൂട്ടത്തെ പോലീസ് വടികൊണ്ട് അടിക്കുന്നതും തുടർന്ന് പ്രകോപിതരായ് കല്ലുകൾ വലിച്ചെറിയുന്ന നാട്ടുകാരെയും കാണാം. സംഭവത്തിൽ പതിനഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post Your Comments