Latest NewsGulf

യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി

യുഎഇ: യുഎഇയിൽ ആശുപത്രിക്കിടക്കയിൽ പൊതുമാപ്പ് കാത്ത് പത്തനംതിട്ട സ്വദേശി ചെല്ലപ്പൻ. യുഎഇയിൽ ബിസിനസ് നടത്തിവരികയായിരുന്നു സുനിൽ കഴിഞ്ഞ മാസമാണ് ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ആയത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇതിനിടെ സുനിലിന്റെ വിസ കാലാവതിയും കഴിഞ്ഞു. ഡിസ്ചാർജ് ആയിട്ടും മറ്റെങ്ങും പോകാൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ തന്നെ ഇപ്പോഴും തുടരുകയാണ് സുനിൽ.

ALSO READ: പൊതുമാപ്പ്; പിതാവിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ മലയാളി യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ വിസ അനുവദിച്ച് അധികൃതർ

ഇയാൾ സ്ഥിരമായി മദ്യപിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. സുനിലിനെ എങ്ങനെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഹോദരനും.
സ്വന്തമായി നടക്കാനോ കാലുകൾ ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സുനിൽ. യുഎഇയിൽ ഉണ്ടായിരുന്ന സുനിലിന്റെ കുടുംബം രണ്ട് മാസം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. സുനിലിന്റെ ദുരവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതർ സുനിലിന്റെ ചിത്സയുടെ ബിൽ എഴുതിത്തള്ളുകയും, സുനിലിന്റെ അവസ്ഥ ഇന്ത്യൻ കോൺസിലേറ്റ് ജനറലിനെ അറിയിക്കുകയും ചെയ്‌തു. എമിഗ്രേഷൻ അധികൃതർ ആശുപത്രിയിൽ എത്തി സുനിലിന്റെ വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button