അജ്മാൻ: പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ ഔട്ട് പാസ് അനുവദിച്ച് അധികൃതർ. 35 കാരനായ രാജേഷ് ധർമരാജിനാണ് പിതാവാണ് ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞത്. കഴിഞ്ഞ ആറ് മാസമായി ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. രാജേഷിന്റെ പിതാവ് മരിച്ചതായി അറിഞ്ഞ അധികൃതർ ഔട്ട് പാസ് നൽകുന്ന നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
Read also: യുഎഇ പൊതുമാപ്പ്; 221 ഇന്ത്യക്കാർക്ക് ഔട്ട്പാസ് ലഭിച്ചു
എന്നാൽ രാജേഷിന് പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാനായില്ല. എന്നാലും പിതാവിന്റെ ആത്മശാന്തിയ്ക്കായി 12 ന് പള്ളിയിൽ വെച്ച് നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ തനിക്ക് കഴിയുമെന്ന് രാജേഷ് വ്യക്തമാക്കി. പിതാവിന്റെ മരണവാർത്ത അടങ്ങിയ പത്രവും ഹാജരാക്കാൻ കഴിഞ്ഞതുമൂലമാണ് നടപടികൾ എളുപ്പത്തിലായത്. 2017 ലാണ് രാജേഷ് അജ്മാനിലെത്തിയത്.ജോലി ചെയ്ത കമ്പനിയിൽ നിന്ന് യുവാവിന് ശമ്പളവും ലഭിച്ചിരുന്നില്ല. നാട്ടിൽ പോകാൻ പലതവണ ശ്രമിച്ചിരുന്നെങ്കിലും ഗ്യാരന്റി ആയി കമ്പനി 5,000 ദിർഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് യുവാവ് പൊതുമാപ്പിന് അപേക്ഷിച്ചത്.
Post Your Comments