റായ്പൂര്‍ : ഛത്തീസ്ഗഡ് ഗവര്‍ണര്‍ ബല്‍റാം ദാസ് ടന്ഠന്(90) അന്തരിച്ചു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ബല്‍റാം ദാസ്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡോ.ബി.ആര് അംബേദ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആറ് തവണ എംഎല്‍എ ആയിരുന്ന ബല്‍റാം ദാസ് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഉപമുഖ്യമന്ത്രി സ്ഥാനമടക്കം നിരവധി സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ലാണ് അദ്ദേഹം ഛത്തീസ്ഗഡിന്റെ ഗവര്‍ണറാകുന്നത്.
Read also:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തിൽ മാറ്റം
മുഖ്യമന്ത്രി രമണ്‍ സിംഗ് ഗവര്‍ണറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം രാജ്ഭവനിൽ പൊതുദർശനത്തിനു വെച്ച ശേഷം ജന്മനാടായ പഞ്ചാബിലേക്കു കൊണ്ടുപോകും.
Post Your Comments