COVID 19KeralaLatest NewsNewsIndia

നയപ്രഖ്യാപനം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കേരളത്തിന് വെല്ലുവിളിയെന്ന് ഗവർണർ

നയപ്രഖ്യാപനം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന വാദ്ഗാനം പാലിച്ചു

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. കൊവിഡ് മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധികളാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർക്ക് വാദ്ഗാനം പാലിക്കപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. രോഗവ്യാപനം തടയാൻ പരമാവധി ശ്രമങ്ങൾ നടന്നു. കൊവിഡ് മരണനിരക്കിൽ കേരളം പിന്നിലാണ്. എന്നാൽ, കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള കാര്യങ്ങൾ കേരളത്തിന് വെല്ലുവിളിയാണെന്ന് ഗവർണർ വ്യക്തമാക്കി.

Also Read: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 18,139 പേര്‍ക്ക് കോവിഡ്

ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

എന്നാൽ ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കോവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്നും ​ഗവർണർ പറഞ്ഞു. അതേസമയം പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button