Latest NewsIndia

നക്സലുകൾക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം അവരുമായി ചർച്ച നടത്തും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

സുക്മ: നക്സലുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്നാൽ, അവർക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മാത്രമേ താൻ അതിന് തയ്യാറുള്ളൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സുക്മ ജില്ലയിൽ, മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഭൂപേഷ് ബാഗേൽ. ഛത്തീസ്ഗഡ് സർക്കാർ ഈയിടെ ആരംഭിച്ച ജനസംവാദ പരിപാടിയുടെ ഭാഗമായി ആയിരുന്നു യോഗം.

‘എന്റെ വാതിലുകൾ സംഭാഷണം നടത്താൻ തുറന്നിട്ടിരിക്കുകയാണ്. സന്ധി സംഭാഷണത്തിന് ഞാൻ തയ്യാറുമാണ്, എന്നാൽ, നക്സലുകൾക്ക് ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം ഉണ്ടായിരിക്കണമെന്ന് മാത്രം. എങ്കിൽ, ചർച്ചയ്ക്കായി എവിടെ വേണമെങ്കിലും വരാൻ ഞാൻ തയ്യാറുമാണ്.’ ബാഗേൽ തന്റെ ഭാഗം വ്യക്തമാക്കി.

മുഖ്യമന്ത്രി എന്ന സ്ഥിതിക്ക് തന്റെ അഭിപ്രായം എവിടെ വേണമെങ്കിലും പറയാൻ താൻ തയ്യാറാണെന്നും, എന്നാൽ മറ്റുള്ളവർക്ക് കൂടി ഭരണഘടനയിൽ വിശ്വാസം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞ ബാഗേൽ, അപ്രകാരം വിശ്വസിക്കാത്തവരുമായി താൻ ചർച്ചയ്ക്കില്ലെന്നും പ്രഖ്യാപിച്ചു.

നക്സൽ ബാധിത പ്രദേശങ്ങളിൽ സർക്കാർ എടുക്കുന്ന നയങ്ങൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയാണ്. സർക്കാർ നയങ്ങളെ ഹാർദ്ദവമായി സ്വീകരിച്ച ഗോത്രവർഗ്ഗക്കാർ, ഇപ്പോൾ റോഡുകളും ക്യാമ്പുകളും രൂപീകരിക്കാൻ താൽപര്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button