Latest NewsIndia

ഒടുവില്‍ രാഹുല്‍ ഗാന്ധി തന്റെ മനസ് തുറന്നു

'വിവാഹം എന്നാണെന്നുള്ള ആ രഹസ്യം രാഹുല്‍ പരസ്യപ്പെടുത്തി

ഹൈദരാബാദ്: രാജ്യമൊട്ടാകെ ഉയരുന്ന ഒരു ചോദ്യമായിരുന്നു ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹകാര്യം. രാഷ്ട്രീയത്തേക്കളുപരി, രാഹുല്‍ കല്യാണം കഴിയ്ക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതാരെ എന്ന് തുടങ്ങിയുള്ള ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധിയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പ്രധാനമായും നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇനി രാഹുല്‍ ഗാന്ധിയോട് ഈ ചോദ്യം ഉന്നയിക്കേണ്ടി വരില്ല. തന്റെ വിവാഹ രഹസ്യത്തെ കുറിച്ച് അേേദ്ദഹം തന്നെ പരസ്യപ്പെടുത്തി.

ദേശീയ രാഷ്ട്രീയത്തിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ മുന്നിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അടുത്തിടെ റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി രാഹുലിന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. തന്റെ വിവാഹത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തന്നെ ഒടുക്കം മനസ്സ് തുറന്നിരിക്കുന്നു.

പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന് നേര്‍ക്ക് എല്ലായ്പ്പോഴും ഉയര്‍ന്ന് വരാറുണ്ട്. പലപ്പോഴും ആ ചോദ്യങ്ങളെ ചിരിച്ച് തള്ളുകയോ തമാശ രൂപത്തില്‍ മറുപടി നല്‍കുകയോ ആണ് രാഹുല്‍ ചെയ്യാറുള്ളത്. ഭാവിയിലെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കണക്ക് കൂട്ടപ്പെടുന്ന രാഹുല്‍ വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത് ഇതാണ്. താന്‍ വിധിയില്‍ വിശ്വസിക്കുന്നു, എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും എന്നാണ് രാഹുല്‍ പറഞ്ഞത്.

read also : ഒരു അഡാർ കണ്ണിറുക്കൽ; അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു

രാഹുല്‍ ഗാന്ധിയുടെ വിവാഹ പദ്ധതികള്‍ എന്താണ് എന്നതായിരുന്നു ചോദ്യം. താന്‍ വിവാഹിതനാണ് എന്നായിരുന്നു രാഹുല്‍ ആ ചോദ്യത്തിന് നല്‍കിയ മറുപടി. ഉത്തരം കേട്ടവരെല്ലാം ഒരുപോലെ അന്തം വിട്ടു. രഹസ്യവിവാഹമോ എന്ന സംശയമൊന്നും വേണ്ട. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വിവാഹിതനാണ് എന്ന ഉത്തരമാണ് രാഹുല്‍ ചിരിയോടെ നല്‍കിയത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി ചേര്‍ത്ത് രാഹുല്‍ ഗാന്ധിയുടെ പേര് ഉയര്‍ന്ന് കേട്ടത്. ഇരുവരുടേയും നിരവധി ഫോട്ടോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ രാഹുല്‍ തനിക്ക് സഹോദരനെ പോലെയാണെന്ന് പറഞ്ഞ് എംഎല്‍എ തന്നെ പ്രചാരണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button