ന്യൂഡല്‍ഹി : പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്‍ന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ അഭിനന്ദനമറിയിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാക് ഉന്നതാധികാരി സൊഹൈല്‍ മുഹമ്മദ്. ഇത്തരം കാര്യങ്ങള്‍ ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 72-ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ കോടതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
പൊതുതിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാക്കിസ്ഥാന് തെഹരീക്ക് ഇ ഇന്‍സാഫ് (പിടിഐ)പാര്‍ട്ടിയുടെ ചെയര്‍മാനുമായ ഇമ്രാന് ഖാനെ വിളിച്ചിരുന്നു. ഇത്തരം പരിപാടികള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്നും ആദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പാക്കിസ്ഥാന് ദേശീയഗാനം പാടുകയും രാജ്യത്തിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു. പരിപാടിയില്‍ പാകിസ്താന് ഹൈക്കമ്മീഷന്റെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നൃത്തംഅവതരിപ്പിച്ചു.
ജൂലൈ 25 ന് നടന്ന തെരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഇമ്രാന് ഖാന് അഭിനന്ദനമറിയിക്കാനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അദ്ദേഹത്തെ വിളിച്ചത്. ഇരു രാജ്യങ്ങളുടെയും ജനാധിപത്യം കൂടുതല്‍ ആഴത്തില്‍ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനവും വികസന പ്രവര്‍ത്തനങ്ങളും തുടര്‍ന്നും കൊണ്ടു പോകുമെന്നുള്ള വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചതായി ഇന്ത്യയുടെ
വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ- പാകിസ്താന് സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഏഴ് പാക്കിസ്ഥാനി തടവുകാരെ മോചിപ്പിച്ചിരുന്നു. 27 മത്സ്യ ബന്ധന തൊഴിലാളികളടക്കം മുപ്പതുപേരെ പാക്കിസ്ഥാനും മോചിപ്പിച്ചു.
Post Your Comments