India

രണ്ട് മാസത്തെ തടവിന് വിധിച്ച ഇന്ത്യക്കാരൻ പാകിസ്ഥാൻ ജയിലിൽ നിന്ന് മോചിതനായത് 36 വർഷത്തിന് ശേഷം

സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച്‌ ചില തടവുപുള്ളികളെ പാകിസ്ഥാൻ വിട്ടയച്ചിരുന്നു

ന്യൂഡല്‍ഹി: രണ്ട് മാസത്തെ തടവിന് ശിക്ഷിച്ച ഇന്ത്യക്കാരനെ പാകിസ്ഥാന്‍ വിട്ടയച്ചത് 36 വര്‍ഷത്തിനു ശേഷം. എഴുപത് വയസ്സുകാരനായ ഗജാനന്ദ് ശര്‍മ്മയാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ചില തടവുപുള്ളികളെ പാകിസ്ഥാൻ വിട്ടയച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ശർമ്മയേയും മോചിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹം മരിച്ചെന്നാണ് വീട്ടുകാര്‍ ഇത് വരെ കരുതിയിരുന്നത്. രണ്ട് മാസത്തെ ജയില്‍ ശിക്ഷയാണ് ശര്‍മ്മയ്ക്ക് വിധിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികള്‍ എത്തി ഏറ്റെടുക്കാത്തതിനെത്തുടര്‍ന്നാണ് ജയിലില്‍ തന്നെ വര്‍ഷങ്ങളോളം കഴിയേണ്ടി വന്നത്.

Read also: പാകിസ്ഥാൻ സ്വാതന്ത്ര്യദിന റാലിയിൽ ഇന്ത്യൻ ഗാനം; ആത്തിഫ് അസ്ലമിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്‌ത്‌ പാകിസ്ഥാൻ ആരാധകർ

ശര്‍മ്മയുടെ ഭാര്യ മക്‌നി ദേവിയുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഞങ്ങള്‍ കരുതിയത് അദ്ദേഹം മരിച്ച്‌ പോയെന്നാണ്. മെയ് ഏഴിനാണ് അദ്ദേഹം പാകിസ്ഥാന്‍ ജയിലിലുണ്ടെന്ന വിവരം കിട്ടുന്നത്. സാമൂഹ്യ പ്രവര്‍ത്തകരോടും, രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് അച്ഛനെ തിരികെ കൊണ്ട് വന്നതെന്ന് ശർമ്മയുടെ മകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button