ബെംഗളൂരു : വിദ്യാര്‍ഥികളിലെ ശാസ്ത്രാഭിനിവേശം വളര്‍ത്തിയെടുക്കുവാനായി ടിവി ചാനല്‍ ആരംഭിക്കുവാൻ ഒരുങ്ങി ഐഎസ്ആര്‍ഒ. ഗ്രാമങ്ങളിലും ലഭ്യമാക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവിദ്യാര്ഥികള്ക്ക് രാജ്യത്തെ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരുമാസത്തെ പദ്ധതിയുമുണ്ട്. കൂടാതെ
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ വിക്ഷേപണ കേന്ദ്രം സഞ്ചാരികള്‍ക്ക് നേരില്‍ കണ്ടറിയാനും അവസരമൊരുക്കും.
അടുത്ത രണ്ട് വര്‍ഷം മാസത്തില്‍ രണ്ടു വീതം ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ഇതില്‍നിന്നു വലിയ നേട്ടമുണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ.ശിവന് പറഞ്ഞു.
Also read : ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച
Post Your Comments