മുംബൈ: മൂല്യത്തകർച്ചയിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ്. ഒരു ഡോളറിന് 70.07 രൂപയായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71ലെത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
തുർക്കി കറൻസിയായ ലിറയുടെ മൂല്യത്തിൽ വന്ന മാറ്റമാണ് ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നത്. യുഎസ് ഡോളറിനു മുല്യവർധനയ്ക്കുള്ള കാരണവും ഇത് തന്നെയാണ്.
Read also:നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ 68.83 ആയിരുന്ന വിനിമയ മൂല്യം ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ 69.85 ആയിരുന്നു. ഇന്നലെ അവസാനിച്ചപ്പോൾ 69.93 ആയി വീണ്ടും തകർന്നു.
Post Your Comments