Latest NewsKerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരിക്കുന്നു

കഴിഞ്ഞ ദിവസം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരിക്കുന്നു. വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മുലമുള്ള അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ബസ് ഓടിക്കാന്‍ അനുവദിക്കില്ല. ദീര്‍ഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ ഡ്രൈവര്‍മാര്‍ മാറുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ദിവസം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ട്രക്ക് ഡ്രൈവറും മരിച്ച സംഭവത്തിലാണ് പുതിയ നടപടി സ്വീകരിച്ചത്.

Read also:പാലക്കാട്ടെ അസാധാരണ മഴ: കാരണം തേടി കാലാവസ്ഥ–പരിസ്ഥിതി വിദഗ്ധർ

വാഹനാപകടത്തിന്‍റെ കാരണം കെഎസ്ആർടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കൊല്ലം ആർടിഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു . ഈ സഹാചര്യം കൂടി കണക്കിലെടുത്താണ് ഡ്യൂട്ടി പരിഷ്കരണം കര്‍ശനമായി നടപ്പാക്കാന‍് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button