KeralaLatest News

പാലക്കാട്ടെ അസാധാരണ മഴ: കാരണം തേടി കാലാവസ്ഥ–പരിസ്ഥിതി വിദഗ്ധർ

കാലവർഷക്കാലത്തുപേ‍ാലും ആവശ്യത്തിനു മഴ ലഭിക്കാത്ത മേഖലയിലാണു ചരിത്രത്തിൽ ഇല്ലാത്തവിധം വേനൽ മഴയും തുടർച്ചയായി പെരുമഴക്കാലവും ഉണ്ടായത്.

മറ്റിടങ്ങളിൽ പെരുമഴക്കാലവും വൻകെടുതികളും ഉണ്ടാകുമ്പേ‍ാഴും കാര്യമായ കെടുതികൾ ഇല്ലാതെ നിന്ന പാലക്കാട്ട് ഇത്തവണ കണ്ടത് പെരുമഴയും പ്രളയ കെടുതികളുമായിരുന്നു. കെ‍ാടുംചൂട് മുഖമുദ്രയായ ജില്ലയിൽ, പാലക്കാട് താലൂക്ക് കേന്ദ്രീകരിച്ചുണ്ടായ മിന്നൽപ്രളയം, ഇടവപ്പാതിയിലെ അസാധാരണ പേമാരി എന്നിവയുടെ കാരണം അന്വേഷിക്കുകയാണു കാലാവസ്ഥ–പരിസ്ഥിതി വിദഗ്ധർ. കാലവർഷക്കാലത്തുപേ‍ാലും ആവശ്യത്തിനു മഴ ലഭിക്കാത്ത മേഖലയിലാണു ചരിത്രത്തിൽ ഇല്ലാത്തവിധം വേനൽ മഴയും തുടർച്ചയായി പെരുമഴക്കാലവും ഉണ്ടായത്.

ദിവസങ്ങളേ‍ാളം മാനം ഇരുണ്ടുമൂടിക്കെട്ടിയ ആകാശവും തുള്ളിക്കെ‍ാരു കുടം മഴയും അതിശയിപ്പിക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ വിടവായ പാലക്കാടൻ ചുരം ഉൾപ്പെടുന്ന വാളയാർ–മലമ്പുഴ അകമലവാരം പ്രദേശത്തെ അന്തരീക്ഷത്തിലുണ്ടായ അസാധാരണ പ്രതിഭാസമാണ് ഇടുക്കി, വയനാട് ജില്ലകളിലെ മഴയ്ക്കു സമാനമായ കാലവർഷത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. നാളിതുവരെ ഈ മേഖലയിലൂടെ കടന്നുപേ‍ാകാത്ത കാലവർഷക്കാറ്റ് ഇത്തവണ ഉയർന്ന തലത്തിൽ വാളയാർ മേഖലയിലൂടെ വൻതേ‍ാതിൽ തുടർച്ചയായി എത്തുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴത്തേത്.

പാലക്കാടിനെ സംബന്ധിച്ച് ഇത് അതീവ ഗൗരവമായി കാണേണ്ട മാറ്റമാണെന്നു യൂറേ‍ാപ്യൻ സ്പേസ് ഏജൻസി പ്രേ‍ാജക്ട് ഒ‍ാഫിസർ ഡേ‍ാ. എം.കെ.സതീഷ് കുമാർ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button