KeralaLatest News

തോമസ് ഐസക്ക് താങ്കള്‍ ഇതെന്തവിവേകമാണ് വിളമ്പുന്നത്? മന്ത്രിയെ മലര്‍ത്തിയടിച്ച് കെ സുരേന്ദ്രന്‍

വൈദ്യുതി വകുപ്പിന്റെ കൃത്യവിലോപമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം

തിരുവനന്തപുരം: തോമസ് ഐസകിന്റെ വായടപ്പിച്ച് കെ. സുരേന്ദ്രന്‍. കന്ദ്രം അനുവദിച്ച 180 കോടി അടിയന്തിര സഹായമാണെന്ന കാര്യം താങ്കള്‍ക്കറിയാത്തതാണോ എന്നും വൈദ്യുതി വകുപ്പിന്റെ കൃത്യവിലോപമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഒരു മുന്നറിയിപ്പുമില്ലാതെ ഡാമുകള്‍ മുഴുവന്‍ തുറന്നു വിട്ട് ജനങ്ങളെയാകെ ദുരിതത്തിലാക്കിയിട്ട് കേന്ദ്രത്തിനെതിരെ കുറ്റം പറയാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ എന്നും അദ്ദേഹം എഫ്ബി പോസ്റ്റിലൂടെ ചോദിക്കുന്നു.

Also Read : 2024ലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല, കാരണം മോദിയും ബി. ജെ. പിയും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്: കെ സുരേന്ദ്രന്‍

പ്രിയ തോമസ് ഐസക്ക് താങ്കള്‍ ഇതെന്തവിവേകമാണ് വിളമ്പുന്നത്? കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തിര സഹായമാണെന്ന കാര്യം താങ്കള്‍ക്കറിയാത്തതാണോ? ഇനി കേന്ദ്രത്തിലെ ഉദ്യോഗസ്ഥസംഘം വന്ന് വിശദമായി പരിശോധന നടത്തി നഷ്ടം കണക്കാക്കി കേന്ദ്രവിഹിതം നല്‍കുക എന്നതല്ലേ പതിവ്? താങ്കള്‍ പറയുന്നപോലെ ഒരു കൊട്ടക്കണക്കു പറഞ്ഞാല്‍ പണം കിട്ടുന്ന പതിവ് നാട്ടുനടപ്പുള്ളതാണോ? നേരത്തെ കിട്ടിയ കാശൊക്കെ കേരളം ചെലവാക്കിയിട്ടുണ്ടോ? വൈദ്യുതി വകുപ്പിന്റെ കൃത്യവിലോപമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം.

ഡാമുകളിലെ വെള്ളം മാക്‌സിമം ലിമിറ്റ് എത്തുന്നതിനു മുന്‍പ് കുറേശ്ശേ കുറേശ്ശേ തുറന്നു വിടണം എന്നതായിരുന്നില്ലേ ചട്ടം. ഒരു മുന്നറിയിപ്പുമില്ലാതെ ഡാമുകള്‍ മുഴുവന്‍ തുറന്നു വിട്ട് ജനങ്ങളെയാകെ ദുരിതത്തിലാക്കിയിട്ട് കേന്ദ്രത്തിനെതിരെ കുറ്റം പറയാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ആളാണ് താങ്കള്‍. കേന്ദ്രം തരുന്നത് കിട്ടിയിട്ട് ഇവിടത്തെ ദൈനംദിന കാര്യങ്ങള്‍ എല്ലാം നടത്താമെന്ന വ്യാമോഹം നല്ലതല്ല. കേന്ദ്രം ഒരു വിവേചനവും കേരളത്തോട് കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. മൂന്നാം ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ടു വന്നില്ലേ. കുട്ടനാടിന്റെ കാര്യത്തില്‍ മുഖ്യന്‍ ചെയ്തത് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് ഓര്‍ക്കുന്നത് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button