KeralaLatest News

പമ്പയില്‍ കടകള്‍ പൂര്‍ണമായും മുങ്ങി : ശബരിമല ഒറ്റപ്പെട്ടു

പത്തനംതിട്ട : പമ്പയില്‍ വെള്ളപ്പൊക്കം. കടകള്‍ പൂര്‍ണമായും മുങ്ങി. ചിങ്ങം ഒന്നിന് ശബരിമലയിലെ നട തുറക്കാറായതോടെ അയ്യപ്പന്‍മാര്‍ ആശങ്കയിലായി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടതിനെ തുടര്‍ന്നാണ് പമ്പയില്‍ വെള്ളം പൊങ്ങിയത്. . പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി. തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

read also : കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാല്‍ അയ്യപ്പന്മാര്‍ തിങ്കളാഴ്ച മുതല്‍ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറി. ഹോട്ടലുകള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button